May 19, 2024

തരിശായി കിടന്ന പാടത്ത് നൂറ് മേനി വിളയിക്കാനൊരുങ്ങി വള്ളിയൂർക്കാവ് ക്ഷേത്ര ജീവനക്കാർ.

0
മാനന്തവാടി ശ്രീ  വള്ളിയൂർക്കാവ്  ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയിൽ 5 ഏക്കർ വയലിൽ വിത്ത് വിതയ്ക്കൽ നാളെ . ക്ഷേത്രത്തിനടുത്ത് തരിശായികിടക്കുന്ന 5 ഏക്കർ വയലിലാണ് വിത്ത് വിതയ്ക്കൽ .31ന്  രാവിലെ 9.30ന് നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്യും. പണ്ടു കാലം മുതൽക്കെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ  ദേവീ ദേവൻമാരെ  പ്രീതിപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി വരുന്നുണ്ട്. ക്ഷേത്രത്തിലെ  തുലാമാസത്തെ പുത്തരി ഉത്സവത്തിന് നെൽകതിരും നിവേദ്യത്തിനായുള്ള പുത്തരിയും ശേഖരിക്കുക എന്നതുകൂടിയാണ് വിതയ്ക്കലിന്റെ  ലക്ഷ്യം. വാർഡ് കൗൺസിൽ ശ്രീലത കേശവൻ,കൃഷി ഒഫിസർ അൻസാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *