October 20, 2026

കര്‍ക്കിടവാവ് ബലി: തിരുനെല്ലി ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ സര്‍വ്വീസ്

0
475.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. കര്‍ക്കിടവാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ്സ് സര്‍വ്വീസ് നടത്തുന്നു. ജൂലൈ 30,31 ദിവസങ്ങളിലായി മാനന്തവാടിയില്‍ നിന്നും സര്‍വ്വീസ് നടത്തുക. കൂടാതെ തിരുവനന്തപുരത്തു നിന്നും ഗുരുവായൂരില്‍ നിന്നും 30ന് സ്‌പെഷ്യല്‍ സര്‍വ്വീസ് ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 2.15 ന് കൊല്ലം ആലപ്പുഴ ഗുരുവായൂര്‍ കോഴിക്കോട് മാനന്തവാടി വഴി സൂപ്പര്‍ എക്സ്പ്രസ് സര്‍വ്വീസും ( തിരികെ.ബുധന്‍ ഉച്ചയ്ക്ക് 3 ന്) ഗുരുവായൂര് നിന്ന് ഉച്ചയ്ക്ക് 1.30 ന് എടപ്പാള്‍ കോഴിക്കോട് താമരശ്ശേരി കല്‍പ്പറ്റ മാനന്തവാടി വഴി എഫ്.പി  സര്‍വീസും ഉണ്ടായിരിക്കും.ഇന്ന് മുതല്‍ സ്ഥിരമായി പയ്യന്നൂരില്‍  നിന്ന്  (പയ്യന്നൂര്‍ ഡിപ്പോയുടെ)തിരുനെല്ലിയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.പയ്യന്നൂരില്‍ നിന്നും പുലര്‍ച്ചെ 3.15 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ,ഇരിട്ടി,കൊട്ടിയൂര്‍ വഴി എഫ്.പി സര്‍വീസ് രാവിലെ 9.30 ന് തിരുനെല്ലിയില്‍ എത്തും.(തിരികെ ഉച്ചക്ക് 12മണിക്ക് ).  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *