May 17, 2024

എ ടി എം. കൗണ്ടറിന് മുമ്പില്‍ റീത്ത് വെച്ച് വ്യപാരികളുടെ പ്രതിഷേധം

0
Img 20190729 Wa0341.jpg
വെള്ളമുണ്ട;നിരവധി തവണ നാട്ടുകാരും ഇടപാടകാരും ആവശ്യപ്പെട്ടിട്ടും  തുറന്നു പ്രവര്‍ത്തിക്കാത്ത എ ടി എം കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ച്  വ്യാപാരികളുടെ പ്രതിഷേധം.തൊണ്ടര്‍നാട് കോറോം കനറാ ബാങ്കിന് മുമ്പിലെ എ ടി എം കൗണ്ടറിന് മുമ്പിലാണ് വ്യാപാരി വ്യവാസായി കോറോം യൂണിറ്റിന്റെ നേതൃത്വത്തില്‍ റീത് വെച്ച് പ്രതിഷേധിച്ചത്.തൊണ്ടര്‍നാട് പഞ്ചായത്തില്‍ തന്നെ പഴക്കമേറിയബേങ്കുകളിലൊന്നായ തൊണ്ടര്‍നാട് കനറാബേങ്കിന്റെ ഏക എ ടി എം കൗണ്ടറാണ് മാസങ്ങളായി അടഞ്ഞു കിടക്കുന്നത്.ടൗണിലൂടെ പ്രകടനമായെത്തിയ ശേഷമാണ് വ്യാപാരികള്‍ കൗണ്ടറിന് മുമ്പില്‍ റീത്ത് വെച്ച് പ്രതിഷേധമറിയിച്ചത്.ഭാരവാഹികളായ വി ഹാരിസ്,ജാഫര്‍,ജലീല്‍,സി ബി ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *