July 16, 2026

തൊഴിലാളികളുടെയും കർഷകരുടെയും താൽപ്പര്യം കേന്ദ്ര സർക്കാർ ഹനിക്കുന്നു – ഡോ. എ. നീലലോഹിതദാസ നാടാർ

0
05.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും താത്പര്യം ബലികഴിച്ച കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുകയാണെന്നും ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്താവനയെന്നും ജെ.ടി യു സി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ.എ. നീലലോഹിതദാസ നാടാർ പറഞ്ഞു.വയനാട് 
ജില്ലയുടെ വികസനത്തിന് വിലങ്ങുതടിയായ കരിങ്കല്ല്' ക്വാറി നിരോധനത്തിനെതിരെ സമരപരിപാടികൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.സംസ്ഥാന സെക്രട്ടറി എൻ.കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. അസീസ്, സംസ്ഥാന പ്രസിഡന്റ് അഡ്വ.കൊല്ലംങ്കോട് രവീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ജെഎൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ഡോ.ഹാഷിം മാട്ടുമ്മൽ, ജെഡി(എസ്) സംസ്ഥാന കമ്മിറ്റിയംഗം കുര്യാക്കോസ് മുള്ളൻ മട, മഹിളാ ജനത സംസ്ഥാന സെക്രട്ടറി അന്നമ്മ പൗലോസ്, പി.കെ.കേശവൻ, ബെന്നി കുറുംബാലക്കാട്ട്, നിസാർ പള്ളിമുക്ക്, സി.വി.ഏലിയാസ്, സി.പി.അഷ്റഫ്, പ്രേംരാജ് വടകര, സി.അയ്യപ്പൻ, സി.പി.ഗീതേഷ്, ഷമീർ വൈത്തിരി, ബെന്നി പള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *