May 5, 2024

എ ഐ വൈ എഫ് സേവ് ഇന്ത്യാ മാര്‍ച്ച് മേപ്പാടിയില്‍

0

മേപ്പാടി: സ്വാതന്ത്ര്യം അഭിമാനമാണ്, ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15ന് നടക്കുന്ന സേവ് ഇന്ത്യാ മാര്‍ച്ച് കല്‍പറ്റ മണ്ഡലത്തിലെ മേപ്പാടിയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജിലാല്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സി പി ഐ മേപ്പാടി ലോക്കല്‍ സെക്രട്ടറി എ ബാലചന്ദ്രന്‍ ചെയര്‍മാനും, എ ഐ വൈ എഫ് കല്‍പറ്റ മണ്ഡലം സെക്രട്ടറി സി കെ സജി കണ്‍വീനറുമാണ്. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ എ ഐ വൈ എഫ് കല്‍പറ്റ മണ്ഡലം പ്രസിഡന്റ് വിനോദ് കേളോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്ബ്, കെ രമേശന്‍, സി സഹദേവന്‍, മുരളി താഞ്ഞിലോട്, ജസ്മല്‍ അമീര്‍ എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *