August 14, 2026

ആദിവാസി ഭൂ നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് ചേറ്റൂർ ബാലകൃഷ്ണന്മാസ്റ്റർ

0
MG_6912.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ::  സുപ്രിം കോടതി വിധി അതെ പടി നടപ്പിലാക്കണം എന്ന് വാശി പിടിക്കുന്ന മുഖ്യമന്ത്രി 1975 ൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഐക്യകണ്ഠേന പാസാക്കുകയും സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്ത ആദിവാസി ഭൂ നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചേറ്റുർ ബാലകൃഷ്ണന്മാസ്റ്റർ പറഞ്ഞു
പാട്ട കാലാവധി കഴിഞ്ഞ് വൻകിട തോട്ടം ഉടമകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിച്ച് ദുരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മാർച്ച് ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് കെ സു ബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു St മോർച്ച സംസ്ഥാന പ്രസിഡന്റ് കെ മോഹൻ ദാസ് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി ജി ആനന്ദ് കമാർ ആദിവാസീ സംഘം ജനറൽ സെക്രട്ടറിമാരായ മഹേഷ് കോളിച്ചാൽ ശ്രീധരൻ പുലച്ചികുനി, എൻ വി.മോഹനൻ അരിക്കര ചന്തു അർജുനൻ രാജൻ കൊല്ലിയിൽ കേളു അത്തി കൊല്ലിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *