April 26, 2024

ആർ.സി.ഇ.പി കരാറിനെതിരെ കിസാൻ സഭ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.

0
Img 20191104 Wa0118.jpg
മാനന്തവാടി: ആർ.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ  മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക്  മാർച്ചും ധർണയും സംഘടിപ്പിച്ചു.സമരം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ്  കേന്ദ്ര സർക്കാർ ഓഫിസുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തിയാത്. കാർഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകർക്കുന്ന ആർ.സി.ഇ.പി കരാറിലുള്ളതെന്നും കേന്ദ്ര സർക്കാർ കരാറിൽ ഒപ്പുവയ്ക്കരുതെന്നതാണ് കർഷകരുടെ താൽപര്യമെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ തകർച്ചയിലേക്ക് തള്ളിയിടുന്നതിനിടെയാണ് മതിയായ ചർച്ചകൾ പോലും നടത്താതെ കരാർ ഒപ്പ് വെയ്ക്കുന്നതിന് കേന്ദ്ര സർക്കാർ  നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ കർഷകർക്ക് അല്പമെങ്കിലും ആശ്വാസം നൽക്കുന്നത് ക്ഷീരമേഖലയാണ്.അതേ ക്ഷീരമേഖലയെ പാടേ തകർന്ന നയമാണ് കരാറിലുള്ളതെന്നും സമരം ഉദ്ഘാടനം ചെയ്ത സി.എസ്സ് സ്റ്റാൻലി പറഞ്ഞു..ആർ.സി.ഇ.പി കരാറിന്റെ ഭവിഷ്യത്തുകളെ സംബന്ധിച്ച് കർഷകർക്കിടയിൽ പ്രചരണം നടത്തി കേന്ദ്ര സർക്കാർ നയം തിരുത്തുന്നതിന് ശക്തമായ ബഹുജന പ്രക്ഷേഭങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭ താലുക്ക് പ്രസിഡന്റ് കെ.പി.രാജൻ അധ്യക്ഷത വഹിച്ചു.അഖിലേന്ത്യാകിസാൻസഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, കെ.പി.വിജയൻ, വി.വി.അന്റണി, എം.ബാലകൃഷ്ണൻ, ടി.നാണു എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *