April 27, 2024

വയനാട് പ്രസ്‌ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു ദേശീയ വേതന നിയമം: കരടില്‍ അടിസ്ഥാന വേതനമെന്ന തട്ട് പിന്‍വലിക്കണം: കെ.യു.ഡബ്ല്യു.ജെ

0
Kamal.jpg

കല്‍പ്പറ്റ: തൊഴിലാളികളെ ആശങ്കയിലാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വേതന നിയമത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന വേതനമെന്ന തട്ട് പിന്‍വലിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ വയനാട് ജില്ലാകമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി ആവശ്യപ്പെട്ടു. മിനിമം വേതനത്തിനും താഴെ അടിസ്ഥാന വേതനമെന്ന തട്ടുകൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുതിയ കരട് പ്രസിദ്ധീകരിച്ചത്. ഈ കരട് ഫലത്തില്‍ തൊഴിലാളികളുടെ ശമ്പളം കുറയാന്‍ ഇടയാക്കും. രാജ്യത്തിന്റെ പുരോഗതിയും ഭാവി ഇന്ത്യ എന്ന ആശയവും ഇല്ലാതാക്കുന്നതാണ് മന്ത്രാലയം പുറപ്പെടുവിച്ച കരടെന്നും യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണം. ജോലിക്കിടയില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇത് അവരുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുകയും ചികിത്സയടക്കം മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. സര്‍ക്കാരുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി അപകട ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചാല്‍ അത് ഒരുപരിധിവരെ അവര്‍ക്ക് സഹായകമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷനായി. സെക്രട്ടറി പി.ഒ ഷീജ റിപ്പോര്‍ട്ടും ട്രഷറര്‍ എം ഷാജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഷിന്റോ ജോസഫ് അനുശോചന പ്രമേയവും വി.ജെ വര്‍ഗീസ് പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വി മുഹമ്മദലി, കെ സജീവന്‍, എ.എസ് ഗിരീഷ്, നിസാം കെ അബ്ദുല്ല, എ.പി അനീഷ് സംസാരിച്ചു. യോഗത്തിന് ജോയിന്റ് സെക്രട്ടറി അനില്‍ എം ബഷീര്‍ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍: കെ സജീവന്‍(പ്രസി), നീനു മോഹന്‍, പി ജയേഷ്(വൈ.പ്രസി), നിസാം കെ അബ്ദുല്ല(സെക്ര), അദീപ് ബേബി(ജോ.സെക്ര), എ.പി അനീഷ്(ട്രഷ), അനില്‍ എം ബഷീര്‍, ബിനു ജോര്‍ജ്, ജിതിന്‍ ജോസ്, എം കമല്‍, വി.സി ആശ(എക്‌സി.അംഗങ്ങള്‍).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *