October 22, 2026

വയനാട് ജില്ലാതല കലാകായിക മത്സരങ്ങള്‍ 1 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങള്‍  ഡിസംബര്‍ 1 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍  സി.കെ. സഹദേവന്‍ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എല്‍.സാബു അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. മധു വിജയികള്‍ക്കുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യും. കലാ കായികമേളയുടെ സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികളില്‍ പാലക്കാട്ട് നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *