പ്രമാദമായ കള്ളനോട്ട് കേസിൽ മൂന്ന് പ്രതികൾക്കും പത്ത് വർഷം തടവ്
സി.വി.ഷിബു.
കൽപ്പറ്റ: '
പ്രമാദമായ കള്ളനോട്ട് കേസിൽ മൂന്ന് പ്രതികൾക്കും പത്ത് വർഷം തടവ്. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ഒന്ന് ജഡ്ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി
കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമദ് മുക്താർ (27) രണ്ടാം പ്രതി
കൊടുവള്ളി വാവാട് നീരുട്ടു പൊയ്ൽ എൻ പി അനീസ് (30)
മൂന്നാം പ്രതി
വാവാട് മൈലാഞ്ചി കരാമൽ എൻ കെ സുഹൈബ് എന്നിവർക്കാണ് പത്ത് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്
.
ക്രൈം ബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദനാണ് 2015 ജൂലൈ 21-ന് കുറ്റപത്രം സമർപ്പിച്ചത്
. ക്രൈം ബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദനാണ് പ്രധാന ഘട്ടത്തിലെല്ലാം അന്വേഷണം നടത്തിയത്.
.കെ.വി.പ്രമോദന് പുറമെ
ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ കെ.ബി. ജീവാനന്ദൻ ,കെ .എസ് . സുരേഷ് ബാബു എന്നിവരും വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ചു.
2011 ഡിസംബർ 18-നാണ് കേസിന്റെ തുടക്കം. ബത്തേരിയിലെ ഐ ടൂൺസ് എന്ന മൊബൈൽ കടയിൽ നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകൾ നൽകി റീചാർജ് കൂപ്പൺ വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ബത്തേരി എ.എസ്.ഐ. ആയിരുന്ന സുന്ദരനാണ് കേസ് ചാർജ് ചെയ്തത്. തുടർന്ന് കള്ളനോട്ട് കേസായതിനാൽ ക്രൈംബ്രാഞ്ചിന് കൈമാറി. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങൾ, പേപ്പർ, മറ്റ് സാമഗ്രികൾ, കമ്പ്യൂട്ടർ എന്നിവയും കള്ളനോട്ടുകളും പിടിച്ചെടുത്തു. വൻതോതിലുള്ള കള്ള നോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി.
'





Leave a Reply