May 2, 2024

എ.കെ.പി.എ. ജില്ലാ സമ്മേളനം ഡിസംബർ മൂന്നിന്

0
Img 20191130 Wa0146.jpg
 .
കൽപ്പറ്റ:
– ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാമത്
വയനാട് ജില്ലാ സമ്മേളനം ഡിസംബർ 3ന് പുൽപ്പള്ളി കബനി
ഓഡിറ്റോറിയത്തിൽ സജ്ജമാക്കുന്ന സാരംഗപാണി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു..
രാവിലെ 9.30ന് എ.കെ.പി.എ. ജില്ലാ പ്രസിഡന്റ് വി.വി. രാജു പതാക
ഉയർത്തും. തുടർന്ന് ഫോട്ടോ പ്രദർശനം ഉദ്ഘാടനം
സെക്രട്ടറി എം.എം. വിനോദ് കുമാറും. ട്രേഡ്ഫെയർ ഉദ്ഘാടനം 
സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. പ്രസാദും നിർവ്വഹിക്കുന്നതാണ്.
11 മണിക്ക് ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന
പൊതുസമ്മേളനം ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ
ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രെയ്സ് 
മുഖ്യപ്രഭാഷണം നടത്തും, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു
പ്രകാശ്, വൈസ് പ്രസിഡന്റ് കെ.ജെ. പോൾ, വ്യാപാരി വ്യവസായി
ഏകോപന സമിതി പുൽപള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി
ആതിര, സംസ്ഥാന കമ്മിറ്റി അംഗം സോമൻ വൈത്തിരി,  പുൽപ്പള്ളി മേഖല പ്രസിഡണ്ട് ഇ.ടി. ടോമി എന്നിവർ ആശംസകൾ അർപ്പിച്ച് 
സംസാരിക്കും. തുടർന്ന് SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം
കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും.
ജില്ലാ സെക്രട്ടറി പ്രശാന്ത് എം. സ്വാഗതവും, ജില്ലാ ട്രഷറർ കെ.ടി.
ബാബു നന്ദിയും പറയുന്നതാണ്. തുടർന്ന് പുൽപ്പള്ളി ടൗണിൽ
പ്രകടനവും നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പ്രതിനിധി
സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി   ജോയി വസ്ത്
ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.എം. വിനോദ് കുമാർ
സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും.
ട്രഷറർ വരവു ചിലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് 2019-20
വർഷത്തെ പാതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതാണ്.
അന്നേദിവസം ജില്ലയിലെ അംഗങ്ങളുടെ സാ
അനുബന്ധ സ്ഥാപനങ്ങളും അന്നേ ദിവസം 
 അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വി.വി.രാജു, എം.കെ.സോമൻ, ആർ.ജെ. മാത്യു.
എം.പ്രശാന്ത്, കെ.ടി. ബാബു, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *