September 29, 2026

കുടുംബശ്രീ തൊഴില്‍ മേള ജനുവരി 7-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും ഡിഡിയുജികെവൈയും ചേര്‍ന്ന് ജനുവരി 7 ന്  മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ പട്ടിക വര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്കായി പ്രത്യേക തൊഴില്‍ മേള സംഘടിപ്പിക്കുന്നു. വിവിധ കമ്പനികളില്‍ നിന്നായി ആയിരത്തിലധികം ഒഴിവുകള്‍ ഉണ്ട്. പത്താം തരമോ അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. 
ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി നാല് വരെ അതാത് കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുകളിലോ ജനുവരി ഏഴിന് രാവിലെ 8.30 മുതല്‍ 10.30 വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ക്കൊപ്പം ബയോഡാറ്റയുടെയും രേഖകളുടെയും നാല് വീതം പകര്‍പ്പും കൊണ്ടുവരണം.  ഫോണ്‍ 9605604252, 9526211564
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *