June 13, 2026

കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

0
Voters-day-kuttikalkai-nadathiya-kathezhuthu-malsaram-adm-Thankachan-Antony-ulkhadanam-cheyunnu-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

  ദേശിയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ  വിധികര്‍ത്താക്കള്‍  നമ്മുടെ ഭാവിയുടെ വര്‍ണ്ണങ്ങള്‍ നിര്‍ണയിക്കുന്നതും നാം തന്നെയാണ് എന്ന വിഷയത്തിലായിരുന്നു മത്സരം. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ജയപ്രകാശ്, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നൈസി റഹ്മാന്‍, വൈത്തിരി തഹസില്‍ദാര്‍ ടി.പി.അബ്ദുല്‍ ഹാരിസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *