August 12, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച മാനന്തവാടിയിൽ മഹാറാലി

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 
മതത്തിന്റെ രാജ്യത്തെ വെട്ടി  മുറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി നഗരസഭ ഭരണ ഘടനാ സംരക്ഷണ സമിതിയുടെ  നേതൃത്വത്തിൽ മഹാറാലി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
     ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, മതത്തിൻറെ പേരിൽ രാജ്യത്തെ വെട്ടി മുറിക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് റാലി നടത്തുന്നത്.
 
 2020 ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് സെന്റ്  ജോസഫ്  ടി ടി ഐ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മാനന്തവാടി പട്ടണത്തെ ചുറ്റി  ഗാന്ധിപാർക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഭരണഘടന സംരക്ഷണ സദസ് 
കണ്ണൂർ സർവ്വകലാശാലാ എക്സാം കൺട്രോളർ ഡോ: പി ജെ വിൻസെന്റ് ഉദ്ഘാടനം ചെയ്യും .നഗരസഭ ചെയർമാൻ വി ആർ പ്രവീജ് അധ്യക്ഷനാകും.
സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഉള്ളവർ, നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾ, യുവജന കൂട്ടായ്മകൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവർ  പങ്കെടുക്കും.
 പി.ടി ബിജു, കടവത്ത് മുഹമ്മദ്, പി വി ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *