June 13, 2026

പൗരത്വ ഭേതഗതി ബില്ലിനെതിരെ ബഹുജന റാലിയും പൊതുസമ്മേളനവും

0
By ന്യൂസ് വയനാട് ബ്യൂറോ
ഇരുളം: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള കരിനിയമമായ പൗരത്വ നിയമ ഭേദഗതി ബില്ല് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുളം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന്  നാലുമണിക്ക്  ഇരുളം ടൗണിൽ വച്ച് റാലിയും പൊതുസമ്മേളനവും നടക്കുന്നതാണ്. പൊതുസമ്മേളനം സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 
പനമരം ബ്ലോക്ക് അ പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ,
പൂതാടി പഞ്ചായത്ത് പ്രസിഡൻറ്  രുഗ്മണി സുബ്രഹ്മണ്യൻ.  പി കെ സുധീർ തുടങ്ങി മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബദ്ധിക്കും.
ഇന്ന് നടക്കുന്ന ജനകീയ റാലിയിലേക്ക് മുഴുവൻ ജനങ്ങളും  പങ്കെടുക്കണമെന്ന് ജനകീയവേദി ഭാരവാഹികളായ ടി ആർ രവി ,മുഹമ്മദ് ബഷീർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *