April 25, 2024

വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങി

0
Img 20200102 Wa0241.jpg
കൽപ്പറ്റ: 
തെക്കേ ഇന്ത്യയിലെ  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങി.
  വൈകുന്നേരം 4.30-ന് കൊടിയേറ്റത്തിന്  ഫാ.. മാർട്ടിൻ ഇലഞ്ഞി പറമ്പിൽ നേതൃത്വം നൽകി. തുടർന്ന് 
ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ: പോൾ ആൻഡ്രൂസ് കാർമ്മികത്വം വഹിച്ചു. . 
തിരുനാൾ കമ്മിറ്റി കൺവീനർ

മാനുവൽ പുളിക്കായത്ത്,

പാരീഷ് കൗൺസിൽ സെക്രട്ടറി

ജോയി കളത്തിപറമ്പിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ
വിൻസി വില്യംസ് എന്നിവർ പങ്കെടുത്തു.
ഓരോ ദിവസവും ഓരോ നിയോഗത്തിലാണ് തിരുനാൾ കർമ്മങ്ങൾ നടക്കുകയെന്ന് ഇവർ പറഞ്ഞു.   എല്ലാ ദിവസവും രാവിലെ 6.45, 11 മണി, വൈകുന്നേരം 4.45 എന്നീ സമയങ്ങളിൽ 
കുർബാനയും   
 ഉച്ചക്ക്  നേർച്ച ഭക്ഷണവും ഉണ്ടാകും.  
 : 11, 12 തിയതികളിലാണ്  പ്രധാന തിരുനാൾ .
13 വരെ എല്ലാ ദിവസവും ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടാകും.’
ജനുവരി 11-ന് രാവിലെ 6.45 ന് ദിവ്യബലിക്ക് ഫാ. സനൽ ലോറൻസ്, 9 മണിക്ക് മോൺസിഞ്ഞോർ വിൻസന്റ് അറക്കൽ, 11 മണിക്ക് ഫാ: ഡാനി ജോസഫ്, 2 മണിക്ക് ഫാ: ആന്റണി പുഷ്പരാജ്,  വൈകുന്നേരം 4.45-ന് ഫാ: ജെറോം ചിങ്ങന്തറ,  ഫാ: അനിൽ ജോസഫ്, എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, വാഴ് വ്, നേർച്ച ഭക്ഷണം എന്നിവയുണ്ടാകും. ജനുവരി 12-ന്  രാവിലെ 6.30-ന് ഫാ: ഡേവിഡ് റോഡ്രിഗ്സ്, 7.30-ന് ഫാ. ഡോ: മിൽട്ടൺ ജേക്കക്കബ്ബ് നെടുനിലത്ത്,  8.30-ന് ഫാ. ഡോ.. അലക്സ് കളരിക്കൽ,  10.30-ന് കോഴിക്കോട് രൂപതാ മെത്രാൻ ഡോ: വർഗീസ് ചക്കാലക്കൽ എന്നിവരും വൈകുന്നേരം 4.30 ന് മോൺ ഡോ: തോമസ്  പനക്കലും തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. വൈകുന്നേരം 6.3o – ന് വർണ്ണ ശബളമായ നഗര പ്രദക്ഷിണവും നടക്കും.  .  ആർഭാട രഹിതമായും ഗ്രീൻ പ്രേട്ടോക്കോൾ  പാലിച്ചുമാണ് തിരുനാൾ നടത്തുന്നത്. 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *