September 25, 2026

പൗരതഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധതെരുവ്‌ നടത്തി.

0
IMG-20200103-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൗരതഭേദഗതി നിയമത്തിനെതിരെ
 എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധതെരുവ്‌ നടത്തി.
 കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ച്‌ ഓഫീസിന്‌ മുന്നിലായിരുന്നു പ്രതിഷേധം. സിഎഎ, എൻആർസി എന്നിവ നിരാകരിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ തെരുവിന്റെ ഭാഗമായി 24 മണിക്കൂർ ധർണയും  നടത്തി.   മതനിരപേക്ഷ രാഷ്‌ട്രത്തിന്‌ കരുത്തുപകരുമെന്ന്‌ പ്രഖ്യാപിച്ച്‌ വിദ്യാർഥി വിദ്യാർഥിനികൾ പ്രതിഷേധത്തിൽ പങ്കാളികളായി. പ്രതിഷേധത്തിന്‌ കരുത്തേകി വിവിധ പരിപാടികളും സംഘടിപ്പിച്ചു. പ്രതിഷേധതെരുവ്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എ ഷക്കീർ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എൻ എസ്‌ വൈഷ്‌ണവി അധ്യക്ഷയായി. മുഹമ്മദ്‌ ഷാഫി, ജിഷ്‌ണു ഷാജി എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ അനൂപ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ എന്നിവരുൾപ്പടെയുള്ളവർ വിദ്യാർഥികളെ അഭിവാദ്യം ചെയ്‌തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *