April 24, 2024

ജനതയുടെ ആരോഗ്യം സംരക്ഷിക്കൽ സർക്കാരിന്റെ ചുമതലയാണ്: ഹാരിസ് രാജ്

0
Img 20200103 Wa0268.jpg
 
മാനന്തവാടി : ജനങ്ങളുടെ ആരോഗ്യവും സമ്പത്തും സംരക്ഷിക്കൽ സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് 
പ്രശസ്ത മനുഷ്യാവകാശ ജീവകാരുണ്യ പ്രവർത്തകൻ ഹാരിസ് രാജ് പറഞ്ഞു. 
മാനന്തവാടി സബ് കളക്ടർ ഓഫീസിനു മുന്നിൽ നടന്നു വരുന്ന ആദിവാസി മദ്യവിരുദ്ധ സമരത്തിന്റെ 1434 ദിവസത്തിൽ സംഘടിപ്പിച്ച  മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കൂ മരിച്ചൊടുങ്ങുന്ന ആദിവാസി ജീവിതങ്ങളെ രക്ഷിക്കൂ  എന്ന ആവശ്യമുയർത്തി നടത്തിയ ഇരകളുടെ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പാർശ്വ വല്കൃത ജനത ഉൾപ്പെടെയുള്ള പാവങ്ങളുടെ ആരോഗ്യവും സമ്പത്തും തകർത്തു ദുരിതം മാത്രം വിതക്കുന്ന മദ്യ വിൽപ്പനശാല നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നത് ഏറെ ഞെട്ടലുളവാക്കുന്ന ഒന്നാണ് 
ഇതിനെതിരെ ജാതി മത രാഷ്ട്രീയ വർഗ്ഗ ചിന്തഗതികൾ മാറ്റിവെച്ചു യോജിച്ച പോരാട്ടങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
എൻ മണിയപ്പന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിവിധ കോളനികളിൽ നിന്നും എത്തിയവർ അവരുടെ ഞെട്ടിപ്പിക്കുന്ന ദുരിത കഥകൾ സദസ്യരുമായി പങ്കുവെച്ചു 
തൊണ്ടര്നാടിലെ ചീപ്പാട് മദ്യശാല 2013 ൽ അടച്ചു പൂട്ടിയപ്പോൾ കൈവന്ന മാറ്റങ്ങളെ ക്കുറിച്ചു വെള്ളമുണ്ട പടിഞ്ഞാറേ കാപ്പുങ്കുന്നു കോളനി മൂപ്പൻ നമ്പിയേട്ടനും രജിതയും വിവരിച്ചു 
മദ്യാസക്തിക്കടിമ പെട്ട്  അകാല ചരമം പ്രാപിച്ച തവിഞ്ഞാൽ ഗോദാവരി കോളനിയിലെ ശശി എന്ന യുവാവിന്റെ ഭാര്യ മിനിയും അവരുടെ നൊമ്പരങ്ങൾ പങ്കുവെച്ചു .
നഗരസഭാ കൗൺസിലർ അഡ്വ റഷീദ് പടയൻ 
മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് എൻ എക്സ് തോമസ് , കെ ആർ ഗോപി , വെള്ള സോമൻ , നൗഷാദ് പീച്ചം കോഡ് , മണി നാരായണൻ ബത്തേരി , ബിഷ് ബാബു കൊടക് , വിദ്യാധരൻ വൈദ്യർ , എന്നിവർ സംസാരിച്ചു 
നജീം കടക്കൽ , സുജിത് കല്ലുവയൽ , സവാദ് വെള്ളമുണ്ട , എന്നിവർ സമര പരിപാടിക്ക് നേതൃത്വം നൽകി 
സമര സഹായ സമിതി കൺവീനർ മുജീബ് റഹ്‌മാൻ അഞ്ചുകുന്ന് സ്വാഗതവും , മാക്ക പയ്യമ്പള്ളി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *