March 29, 2024

സ്കൂൾ കോംമ്പൗണ്ടിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന് സ്കൂൾ പി.ടി.എ.

0
Img 20200106 Wa0088.jpg
മാനന്തവാടി:
എൻ.എസ്.എസ്.വിദ്യാർത്ഥികളെ സ്കൂൾ കോംമ്പൗണ്ടിൽ കയറി മർദ്ദിച്ച സംഭവം പോലീസിന്റെയും ചൈൽഡ് ലൈൻ അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന്   കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി.കേസ് ദുർബലപ്പെടുത്തുന്ന തരത്തിൽ പോലീസ് ഒത്തുകളിച്ചതായും പി.ടി.എ.കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ സ്കൂളിൽ കയറി എൻ.എസ്.എസ്.കോഡിനേറ്ററെയും 9 കുട്ടികളെയും മർദ്ദിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് വെള്ളമുണ്ട പോലീസ് പ്രവർത്തിച്ചത്.പ്രതികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതിന് പകരം പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും പോലീസും ബന്ധപ്പെട്ട അധികാരികളും ചെയ്തു കൊടുക്കുകയാണ് ഉണ്ടായത് അത്തരം നടപടികൾ സമൂഹത്തിൽ തിന്മകൾ വർദ്ധിക്കാൻ ഇടയാക്കുന്നതോടൊപ്പം ക്രിമിനലുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതു കൂടിയായിരിക്കും. സമൂഹത്തിന് മാതൃകയാവേണ്ട പോലീസും അധികാരികളും കുട്ടികളെ തല്ലിചതച്ചിട്ടും പ്രതികൾക്കൊപ്പം നിന്നത് പ്രതിഷേധാർഹമാണെന്നും പി.ടി.എ.ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പി.ടി.എ.പ്രസിഡന്റ് സജി അഗസ്റ്റ്യൻ, മുസ്തഫ മംഗലോടൻ, കെ.വി.ചാക്കോ, പ്രീജ മനോജ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *