March 29, 2024

ബാങ്ക് വായ്പാതട്ടിയെടുത്തതായുള്ള ആരോപണം അടിസ്ഥാനരഹിതം.

0
Img 20200106 Wa0134.jpg
മാനന്തവാടി;കേരള ഗ്രാമീണ്‍ബേങ്ക് മക്കിയാട് ശാഖ മാനേജരും താനും ചേര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത് മെമ്പര്‍ അനീഷിന്റെ മാതാവിന്റെ പേരിലുള്ള വായ്പാതുകയായ 5,85,000 രൂപ തട്ടിയെടുത്തതായുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കെ എ മൈമൂന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.കഴിഞ്ഞ എട്ട് വര്‍ഷമായി കോറോത്ത് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ സെയില്‍സ് ഓഫീസര്‍ ആയി ഞാന്‍ ജോലിചെയ്യുന്നുണ്ട്.എന്റെ സഹമെമ്പര്‍ കൂടിയായ അനീഷിന്റെ ബന്ധുവിന്റെ വിവാഹാവശ്യത്തിനായി ഒന്നര വര്‍ഷം മുമ്പ് ജ്വല്ലറിയില്‍ നിന്നും എന്റെ ശുപാര്‍ശ പ്രകാരം 9 ലക്ഷം രൂപയുടെ സ്വര്‍ണ്ണ കടമായെടുത്തിരുന്നു.അവധികഴിഞ്ഞിട്ടും പണം തിരിച്ചടക്കായതോടെ മക്കിയാട് ബേങ്കില്‍ വായ്പയെടുത്ത് എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് അനീഷും അമ്മയും ചേര്‍ന്നാണ് തൊട്ടടുത്ത ദിവസം തന്നെ ഈ തുക എന്റെ അക്കൗണ്ടില്‍നിന്നെടുത്ത് ജ്വല്ലറിയില്‍ കൊടുത്തതും ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഇതിനെല്ലാം വ്യാക്തമായ രേഖ എന്റെ കൈവശമുണ്ട്.ബാക്കി തുക ആറ് മാസത്തിനുള്ളില്‍ നല്‍കാന്‍ അനീഷ് സമ്മതിച്ചത് പഞ്ചായത് പ്രസിഡണ്ടിന്റെ മധ്യസ്ഥതയിലാണ്.ഇതിനിടെ തനിക്കെതിരെ വഞ്ചചനാക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു അടിസ്ഥാനവുമില്ലെന്ന കാരണത്താല്‍ കേസെടുക്കാതെ പണം കൊടുത്ത് തീര്‍ക്കാന്‍ പോലീസും നിര്‍ദ്ദേശിക്കുകയാണുണ്ടായത്.വസ്തുതകള്‍ ഇതായിരിക്കെ തനിക്കെതിരെ ആരോപിച്ച കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതും തികച്ചും വാസ്തവവിരുദ്ധവുമാണെന്നും മൈമൂന പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *