April 23, 2024

ജില്ലാ ആശുപത്രിയിൽ കാത്ത്‌ലാബ് നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം നാളെ

0
 മാനന്തവാടി ജില്ലാ ആശുപത്രിയിൽ 

  രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമന്ദിരം നാളെ രാവിലെ 9.30 ന്  ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. 

. രാജ്യസഭാ എം.പി കെ.കെ രാഗേഷ് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത് (ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കെട്ടിടം പലവിധ കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിച്ചിരുന്നില്ല). തിരുനെല്ലി, ബാവലി തുടങ്ങി കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ നിരവധി സാധാരണക്കാര്‍ക്ക് ഇത് അനുഗ്രഹമാവും. 


2) തീവ്രപരിചരണ ശിശുരോഗ വിഭാഗം (എസ്.എന്‍.സി.യു)

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എസ്.എന്‍.സി.യു വിഭാഗം അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് തീവ്രപരിചരണ ശിശുരോഗ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. വയനാട്ടില്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒരു ടേര്‍ഷ്യറി കെയര്‍ ആശുപത്രി ഇല്ലായിരുന്നിട്ടു കൂടി ജില്ലയിലെ ശിശുമരണ നിരക്ക് 7 ആണ്. അത് ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകരുടെയും, പ്രത്യേകിച്ച് ജില്ലയിലെ ശിശുരോഗ വിഭാഗത്തിന്റെയും മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഇത്തരമൊരു വിഭാഗം കൂടി വരുന്നതോടെ വിദഗ്ധ ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതു കുറയ്ക്കാന്‍ കഴിയും. അതുവഴി ശിശുമരണനിരക്ക് കുറയ്ക്കാനും സാധിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയാണ് എന്‍.എച്ച്.എം. വഴി എസ്.എന്‍.സി.യുവിന് അനുവദിച്ചത്. എച്ച്.എല്‍.എല്‍ ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

3) കാത്ത്‌ലാബ് നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് അനുവദിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഹൃദ്രോഗ ചികിത്സാ വിഭാഗമാണിത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി എട്ടര കോടി രൂപ അനുവദിച്ചു. ഇതില്‍ ഒന്നര കോടി രൂപ സിവില്‍ വര്‍ക്കിനും ബാക്കി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനുമാണ് വിനിയോഗിക്കുക. സിവില്‍ വര്‍ക്കിന് കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയെയും ഉപകരണങ്ങള്‍ വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിനെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനം നാലുമാസത്തിനകം പൂര്‍ത്തീകരിക്കും. കാത്ത്‌ലാബ് പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭ്യമാകും. ഇവിടെ ഒരു കാര്‍ഡിയോളജിസ്റ്റിന്റെ അധിക തസ്തിക കൂടി അനുവദിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *