March 29, 2024

റയിൽവേ ആക്ഷൻ കമ്മിറ്റിയുടെ പ്രസ്താവനകൾ അതിര് വിട്ടതും പ്രകോപനപരവുമാണന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ

0
മാനന്തവാടി :-നീലഗിരി വയനാട് എൻഎച്ച് ആന്റ്  റയിൽവേ ആക്ഷൻ കമ്മിറ്റിയുടെ പ്രസ്താവനകൾ  അതിര് വിട്ടതും പ്രകോപനപരവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ,,, മാനന്തവാടി കുട്ട ഗോണിക്കുപ്പ വഴി കർണാടകത്തിലേക്കുള്ള ഏക രാത്രികാല ഗതാഗത സംവിധാനം നിരോധിക്കണമെന്ന ധ്വനിയാണ് നീലഗിരി വയനാട് ആക്ഷൻ കമ്മിറ്റിക്കുള്ളത്,,, നിരന്തരമായി പ്രകോപനകരമായ പ്രസ്താവനകൾ നടത്തി സർക്കാറിന്റെ മാനന്തവാടി വഴി വരുന്ന പല റോഡുകളുടെയും മറ്റും വികസനത്തെ തുരങ്കം വെക്കുകയാണിക്കൂട്ടർ ചെയ്യുന്നത്,, NH 766 അടക്കണമെന്ന് ഇതു് വരെ വയനാട്ടിൽ ആരും പറഞ്ഞിട്ടില്ല, പക്ഷെ കുട്ട റൂട്ട് വനനിബിഡമാണെന്നും  കോടതിയിൽ ഇതറിയിക്കണമെന്നും നിരോധന ഉത്തരവ് വേണമെന്നും പറയുകയാണ് ഇവർ,, അത്തരം നീക്കങ്ങൾ പൊതുപ്രവർത്തകർക്ക് ചേർന്നതല്ല, സ്ഥാനത്തും അസ്ഥാനത്തും പ്രകോപനകരമായ പ്രസ്താവനകൾ നടത്തുന്നത് വയനാടിന്റെ മൊത്തം വികസനത്തെയും പ്രതികൂലമായി ബാധിക്കും,,, പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി പി.വി മഹേഷ്, ട്രഷറർ എൻ. പി. ഷിബി, സി.കെ.സുജിത്, എം.കെ ഷിഹാബുദ്ദീൻ, കെ.ഷാനു, ഇ എ നാസിർ, എം ബഷീർ, കുഞ്ഞി മുഹമ്മദ് എൻ ആർ നസീർ, കെ റഫീഖ്, ജലീൽ ജിദ്ദ, തുടങ്ങിയവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *