April 25, 2024

”ലഹരിക്കെതിരെ യുവജനത ” ബൈക്ക് റാലിക്കും, ബോധവൽക്കരണ ക്യാമ്പയിനും തുടക്കമായി.

0
Newswayanad.jpg
കൽപ്പറ്റ
: നെഹ്റു യുവ കേന്ദ്ര യുടേയും, സെന്റർ ഫോർ ലൈഫ് സ്ക്കിൽസ്  ലേർണിംഗിന്റെയും നേതൃത്വത്തിൽ സ്ക്കൂളുകളിലും, ക്യാമ്പസുകളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രചരണവുമായി ബൈക്ക് റാലിക്കും, സെമിനാറിനും തുടക്കമായി. വയനാട് നിന്നും ആരംഭിച്ച് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് വരെയാണ് യാത്ര. ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ബൈക്ക് റാലിയിൽ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് എന്ന സംഘടനയിൽ നിന്നുള്ള 16 പേർ എട്ട് ബൈക്കുകളിലായാണ് യാത്ര. റാലിയുടെ ഉദ്ഘാടനം കൽപ്പറ്റ എം.എൽ.എ. സി.കെ.ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ ആർ.എസ്.ഹരി അധ്യക്ഷനായിരുന്നു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ,  എം.മിഥുൻ‌, അനിത കൃഷ്ണമൂർത്തി, പ്രസൂൺ എന്നിവർ സംസാരിച്ചു.

          വയനാട്ടിലെ വിവിധ കോളേജുകളിലും, യുവജന ക്ലബ്ബുകളിലും, സ്ക്കൂളുകളിലുമായി ലഹരി ബോധവൽക്കരണം, വിവേകാനന്ദന്റെ നേതൃത്വഗുണം, പരീക്ഷാ ഭയം അകറ്റൽ, മോട്ടിവേഷൻ, പ്ലാസ്റ്റിക്കിനെതിരെയുള്ള, ക്യാമ്പയിൻ, ട്രാഫിക് ബോധവൽക്കരണം, യുവാക്കളിലെ സാമൂഹ്യ സേവന ബോധം വർദ്ധിപ്പിക്കൽ എന്നിവയാണ് ബൈക്ക് റാലിയിലൂടെയും, ബോധവൽക്കരണ പരിപാടിയിലൂടെയും  ലക്ഷ്യമിടുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *