വിദ്യാർത്ഥിയെ തലകുത്തി നിർത്തി അധ്യാപകൻ:പോലീസ് കേസെടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
സ്‌കൂള്‍ വരാന്തയില്‍ ഓടിക്കളിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തലകുത്തി നിർത്തി.പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി അമൃതവിദ്യാലയം പ്രിന്‍സിപ്പാളിനും അധ്യാപകന്‍ സീതാറാമിനും എതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഫ്ഐയുടെ നേതൃത്വത്തില്‍ മാനന്തവാടി അമൃത സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.

കഴിഞ്ഞ ഡിസംബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.   ഇത് സംബന്ധിച്ച് അന്ന് തന്നെ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരം കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാൻ വേണ്ടിയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

എന്നാല്‍ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വ്യായാമത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നും ശിക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.

Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *