പാലിയേറ്റീവ് ദിന സന്ദേശറാലിയും സദസ്സും സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
.
കാവുംമന്ദം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്, സാന്ത്വന പരിചരണത്തിന്‍റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സന്ദേശറാലിയും സദസ്സും സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ് റാലി ഫ്ലാഗോഫ് ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്‍റ്  പാലിയേറ്റീവ് ദിന സന്ദേശം നല്‍കി.
റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, വിവിധ സ്കൂളുകളില്‍ നിന്നുള്ള എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, എസ് പി സി, ജെ ആര്‍ സി, സ്കൗട്ട് & ഗൈഡ്സ്, ചുമതലയുള്ള അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബ്ലൂസ്റ്റാര്‍ നാസിക് ഡോള്‍ ടീം, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍,  പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്നു. ഫ്ലവേഴ്സ് ചാനല്‍ കോമഡി ഉത്സവം ഫെയിം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജാബിര്‍ഷാ വയനാടും സംഘവും അവതരിപ്പിച്ച ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള ഷണ്‍മുഖന്‍, സിന്ധു ഷിബു, ആന്‍സി ആന്‍റണി, ബിന്ദു പ്രതാപന്‍, ടോം തോമസ്, കെ വി ചന്ദ്രശേഖരന്‍, ബിന്ദു ചന്ദ്രന്‍, ഗിരിജ സുന്ദരന്‍, അനിത നാരായണന്‍, ഡോ. ജാവേദ് റിസ്‌വാന്‍, കെ പി മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്‍, പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ സ്മിത, വേലായുധന്‍ ചുണ്ടേല്‍, കെ എന്‍ ഗോപിനാഥന്‍, അജി ബഷീര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി സ്വാഗതവും സെക്രട്ടറി എം ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.
റാലിക്ക് പി കെ മുസ്തഫ, കെ ടി ഷിബു, ശാന്തി അനില്‍, വി മുസ്തഫ, അനില്‍കുമാര്‍, ജോസ് പടിഞ്ഞാറത്തറ, സലിം വാക്കട, ഗ്രീഷ്മ, വാസന്തി തരിയോട്, ജോര്‍ജ്ജ്, സണ്ണി, കുര്യാക്കോസ് പടിഞ്ഞാറത്തറ, ജൂലി മാത്യു, സനല്‍രാജ്, ബീന അജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്…
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *