August 13, 2026

ബുള്ളറ്റിലെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി.ബസ്സിൽ കയറി ഡ്രൈവറെ മർദിച്ചു: നാട്ടുകാർ ഇടപ്പെട്ടതോടെ ഓടി രക്ഷപ്പെട്ടു.

0
IMG-20200118-WA0152.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – ബുള്ളറ്റ്    ബൈക്കിലെത്തിയ യുവാവിന്റെ മർദ്ദനത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പരിക്കേറ്റു.കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കൊടുവള്ളി എളേറ്റിൽ കോട്ടപ്പാറ ഷമീർ (41) നാണ് മർദ്ദനമേറ്റത്. ഇയാളെ മാനന്തവാടി ജില്ലാ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്  രാവിലെ 10.30 ഓടെ ദ്വാരകയിൽ  വെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് മൊബെലിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്ന യുവാവിനെ മറികടന്ന് പോവുകയായിരുന്നു. നാലാംമൈലിൽ ആളെ ഇറക്കാൻ നിർത്തിയപ്പോൾ പിന്നാലെ  എത്തിയ യുവാവ് ബസിൽ കയറി ഡ്രൈവറെ മർദ്ദിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു.യാത്രക്കാർ ഇടപ്പെട്ടതോടെ ബുള്ളറ്റ് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.വിവരമറിഞ്ഞെത്തിയ  മാനന്തവാടി പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *