നാട്ടാനകളെ പങ്കെടുപ്പിച്ചുള്ള ആഘോഷം: രജിസ്റ്റര്‍ ചെയ്യണം
നാട്ടാനകളെ പങ്കെടുപ്പിച്ച് ആഘോഷങ്ങള്‍ നടത്താന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ ജനുവരി 20 മുതല്‍ ഒരു മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഉത്തരവായി. 2012 വരെ ആനയെ പങ്കെടുപ്പിച്ച് ആഘോഷങ്ങള്‍ നടത്തിയിരുന്ന ആരാധനാലയങ്ങളും സ്ഥാപനങ്ങളും രജിസ്‌ട്രേഷനായി വയനാട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. 2012 ന് ശേഷം ആനയെ എഴുന്നള്ളി ക്കാനാരംഭിച്ച ആഘോഷങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല.2012ല്‍ നടന്നുവന്ന ആഘോഷങ്ങളില്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ ആനകളെ തുടര്‍വര്‍ഷങ്ങളില്‍ അനുവദിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04936 202623,295076, 9447979155.





Leave a Reply