May 8, 2024

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

0

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം. 2020 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫോറം 4, തിരുത്തലുകള്‍ വരുത്തുന്നതിന് ഫോറം 6, പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് മാറ്റത്തിന് ഫോറം 7 എന്നിങ്ങനെ കമ്മീഷന്റെ www.lsgelection.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. പേര് ഉള്‍പ്പെടുത്തുന്നതിനെതിരെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ ഫോറം 5 ല്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ അപേക്ഷ നല്‍കാം.  അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധപ്പെടുത്തും. കരട് വോട്ടര്‍ പട്ടിക കമ്മീഷന്റെ വെബ് സൈറ്റിലും ബന്ധപ്പെട്ട മുനിസിപ്പാലിറ്റി, താലൂക്ക്, വില്ലേജ് എന്നിവിടങ്ങളിലും ലഭിക്കും. 
അസംബ്ലി/പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും തദ്ദേശതിരഞ്ഞെടുപ്പിനും വ്യത്യസ്ത വോട്ടര്‍പട്ടികകളാണ് ഉപയോഗിക്കുന്നത്. പാര്‍ലമെന്റ്  തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആളിന്റെ പേര്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണമെന്നില്ലാത്ത തിനാല്‍ കരട് വോട്ടര്‍ പട്ടിക പരിശോധിച്ച പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *