പൗരത്വനിയമഭേഗതി: പ്രതിഷേധവുമായി കോണ്‍ഗ്രസ് ലോംങ്ങ് മാർച്ചിൽ അണി നിരന്ന് ആയിരങ്ങൾ.
കല്‍പ്പറ്റ: രാജ്യത്തിന്റെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പൗരത്വ നിയമഭേഗദഗതിക്കെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ലോംഗ് മാര്‍ച്ച് നടത്തി. രാജ്യത്തെ മതത്തിന്റെ പേരില്‍ കീറിമുറിക്കുന്ന പൗരത്വനിയമഭേദഗതി നിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ടാ
രാജ്യത്തെ രക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കണം: ദിനേശ് ഗുണ്ടുറാവു
കല്‍പ്പറ്റ: രാജ്യത്തെ രക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും, ഇനിയുള്ള നാലുവര്‍ഷം പോരാട്ടത്തിന്റേത് മാത്രമാണെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പിക്കും മോദിക്കുമെതിരെ സംസാരിക്കുമ്പോള്‍ അത് ദേശീയതക്കെതിരാണെന്നാണ് പറയുന്നത്. മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വനിയമഭേഗഗതി പിന്‍വലിച്ചെ മതിയാവൂ. ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തിന് നേരെയുള്ള നിഷേധമാണിത്. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഈ നിയമം റദ്ദ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ അത് അംഗീകരിക്കാനുള്ള ബാധ്യത ഓരോ പൗരന്മുണ്ട്. എന്നാല്‍ ആ നിയമം രാജ്യത്തിന്റെ ഭരണഘടനക്കെതിരാണെങ്കില്‍ അതംഗീകരിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. പെട്ടന്നൊരു ദിവസം നോട്ട് നിരോധിച്ചാല്‍ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിനായി മോദി സര്‍ക്കാര്‍ ജനങ്ങളെ ക്യൂവില്‍ നിര്‍ത്തി. ഇന്ന് പൗരന്മാരാണെന്ന് തെളിയിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇതൊരു ചെറിയ പ്രതിഷേധമല്ല, മറിച്ച് രാജ്യവ്യാപകമായി, മുഴുവന്‍ മേഖലയിലെയും ജനങ്ങള്‍ ഒരുമിച്ച് നിന്നുള്ള പോരാട്ടമാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാദ്യങ്ങളില്‍ നിന്നുമെത്തുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കുമ്പോള്‍, മ്യാന്‍മര്‍, ചൈന, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവരെ പറ്റി നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല. മുസ്ലീമിനെ മാത്രം ഒഴിവാക്കുന്ന ഈ നയം അതുകൊണ്ട് തന്നെ ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. മോദി ദേശീയ പൗരത്വ പട്ടികയില്ലെന്ന് പറയുമ്പോള്‍ അമിത്ഷാ 2023-ഓടെ അതിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ ജയലക്ഷ്മി, എല്‍ പൗലോസ്, കെ കെ അബ്രഹാം, വി എസ് ജോയി, എന്‍ എം വിജയന്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ വര്‍ഗീസ്, ഡി പി രാജശേഖരന്‍, എം എ ജോസഫ്, എം ജി ബിജു, മാണിഫ്രാന്‍സിസ്, ആര്‍ പി ശിവദാസ് തുടങ്ങിയ നിരവധി നേതാക്കള്‍ സംബന്ധിച്ചു





Leave a Reply