August 12, 2026

പൗരത്വനിയമഭേഗതി: പ്രതിഷേധവുമായി കോണ്‍ഗ്രസ് ലോംങ്ങ് മാർച്ചിൽ അണി നിരന്ന് ആയിരങ്ങൾ.

0
IMG-20200120-WA0228.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാജ്യത്തിന്റെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പൗരത്വ നിയമഭേഗദഗതിക്കെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ലോംഗ് മാര്‍ച്ച് നടത്തി. രാജ്യത്തെ മതത്തിന്റെ പേരില്‍ കീറിമുറിക്കുന്ന പൗരത്വനിയമഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. രാജ്യത്തിന്റെ അഖണ്ഡതയും, ജനാധിപത്യ-മതേതര മൂല്യങ്ങളും തകര്‍ത്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭപരിപാടികളുമായാ ഭാഗമായാണ് കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധത്തില്‍ അണിനിരക്കാന്‍ ഓരോ കേന്ദ്രങ്ങളില്‍ നിന്നും ഉച്ച മുതല്‍ തന്നെ നിരവധി പേരായിരുന്നു വിവിധ നിയോജകമണ്ഡലം മാര്‍ച്ചുകള്‍ ആരംഭിക്കുന്ന കേന്ദ്രങ്ങളിലേക്കെത്തിയത്. വിജയം വരെ പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പ് കൂടിയാവുകയായിരുന്നു മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിലെയും നേതാക്കളും പ്രവര്‍ത്തകരും ലോംഗ്മാര്‍ച്ചില്‍ അണിനിരന്നു. കെ പി സി സി അംഗം പി പി ആലി ക്യാപ്റ്റനും, മാണിഫ്രാന്‍സിസ് വൈസ് ക്യാപ്റ്റനും, ടി ജെ ഐസക് കോര്‍ഡിനേറ്ററുമായ കല്‍പ്പറ്റ നിയോജകമണ്ഡലം മാര്‍ച്ച് ചുണ്ടേലില്‍ യു ഡി എഫ് ജില്ലാകണ്‍വീനറും കെ പി സി സി അംഗവുമായ എന്‍ ഡി അപ്പച്ചന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജോസഫ് പെരുവേലി ക്യാപ്റ്റനും, വര്‍ഗീസ് ചുള്ളിയോട് വൈസ് ക്യാപ്റ്റനും, എന്‍.സി കൃഷ്ണകുമാര്‍ കോഓര്‍ഡിനേറ്ററുമായ സുല്‍ത്താന്‍ബത്തേരി ബത്തേരി നിയോജക മണ്ഡലത്തിലെ മാര്‍ച്ച് കെ.പി.സി.സി അംഗം പി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം .ജി ബിജു ക്യാപ്റ്റനും, കെ.ജെ പൈലി വൈസ് ക്യാപ്റ്റനും, അഡ്വ.എം. വേണുഗോപാല്‍ കോ-ഓര്‍ഡിനേറ്ററുമായ മാനന്തവാടി നിയോജക മണ്ഡവം മാര്‍ച്ച് കമ്പളക്കാട് കെ.പി. സി.സി അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ഓരോ നിയോജകമണ്ഡലത്തിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കൈനാട്ടിയില്‍ സംഗമിച്ച് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരത്തിലേക്കെത്തി ചേര്‍ത്തു. ലോംഗ് മാര്‍ച്ചിന് ശേഷം നടന്ന പൊതുസമ്മേളനം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു. എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ ജയലക്ഷ്മി, എല്‍ പൗലോസ്, കെ കെ അബ്രഹാം, വി എസ് ജോയി, എന്‍ എം വിജയന്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ വര്‍ഗീസ്, ഡി പി രാജശേഖരന്‍, എം എ ജോസഫ്, എം ജി ബിജു, മാണിഫ്രാന്‍സിസ്, ആര്‍ പി ശിവദാസ് തുടങ്ങിയ നിരവധി നേതാക്കള്‍ സംബന്ധിച്ചു. 

രാജ്യത്തെ രക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കണം: ദിനേശ് ഗുണ്ടുറാവു
കല്‍പ്പറ്റ: രാജ്യത്തെ രക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും, ഇനിയുള്ള നാലുവര്‍ഷം പോരാട്ടത്തിന്റേത് മാത്രമാണെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പിക്കും മോദിക്കുമെതിരെ സംസാരിക്കുമ്പോള്‍ അത് ദേശീയതക്കെതിരാണെന്നാണ് പറയുന്നത്. മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വനിയമഭേഗഗതി പിന്‍വലിച്ചെ മതിയാവൂ. ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തിന് നേരെയുള്ള നിഷേധമാണിത്. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഈ നിയമം റദ്ദ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ അത് അംഗീകരിക്കാനുള്ള ബാധ്യത ഓരോ പൗരന്മുണ്ട്. എന്നാല്‍ ആ നിയമം രാജ്യത്തിന്റെ ഭരണഘടനക്കെതിരാണെങ്കില്‍ അതംഗീകരിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. പെട്ടന്നൊരു ദിവസം നോട്ട് നിരോധിച്ചാല്‍ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിനായി മോദി സര്‍ക്കാര്‍ ജനങ്ങളെ ക്യൂവില്‍ നിര്‍ത്തി. ഇന്ന് പൗരന്മാരാണെന്ന് തെളിയിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇതൊരു ചെറിയ പ്രതിഷേധമല്ല, മറിച്ച് രാജ്യവ്യാപകമായി, മുഴുവന്‍ മേഖലയിലെയും ജനങ്ങള്‍ ഒരുമിച്ച് നിന്നുള്ള പോരാട്ടമാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാദ്യങ്ങളില്‍ നിന്നുമെത്തുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കുമ്പോള്‍, മ്യാന്‍മര്‍, ചൈന, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവരെ പറ്റി നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല. മുസ്ലീമിനെ മാത്രം ഒഴിവാക്കുന്ന ഈ നയം അതുകൊണ്ട് തന്നെ ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. മോദി ദേശീയ പൗരത്വ പട്ടികയില്ലെന്ന് പറയുമ്പോള്‍ അമിത്ഷാ 2023-ഓടെ അതിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ ജയലക്ഷ്മി, എല്‍ പൗലോസ്, കെ കെ അബ്രഹാം, വി എസ് ജോയി, എന്‍ എം വിജയന്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ വര്‍ഗീസ്, ഡി പി രാജശേഖരന്‍, എം എ ജോസഫ്, എം ജി ബിജു, മാണിഫ്രാന്‍സിസ്, ആര്‍ പി ശിവദാസ് തുടങ്ങിയ നിരവധി നേതാക്കള്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *