May 21, 2024

ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 24 മുതൽ മാനന്തവാടിയിൽ.

0
മാനന്തവാടി: ഉദയ കൊയിലേരി കഴിഞ്ഞ 16 വർഷമായി വള്ളിയൂർകാവിൽ നടത്തിവരുന്ന ടൂർണമെന്റ് ഈ വർഷം മുതൽ ടീം ഉദയയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ  മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 24 മുതൽ വിപുലമായ ഒരുക്കങ്ങളോടെ ആരംഭിക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അരുൺ ഗ്രൂപ്പ് ഓഫ് കമ്പനിയും റിഷിFlBC യും ആണ് മുഖ്യസ്പോൺസർമാർ, വടക്കേടത്ത് മൈക്കിൾ ഫ്രാൻസിസ്, മറിയം ഫ്രാൻസിസ് എന്നിവരുടെ പേരിൽ എവർറോളിംഗ് ട്രോഫിയും പ്രൈസ് മണിയായി 166666 രൂപയുമാണ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ജേതാക്കൾക്ക് നൽകുന്നത് 111111 രൂപ ഫൈനൽ ജേതാക്കൾക്കും 55555 രൂപ റണ്ണേർസ് അപ്പ് വിജയികൾക്കും നൽകും,
ചെറ്റപ്പാലം തയ്യുള്ളതിൽറിയാസ് സംഭാവന ചെയ്ത 25 സെന്റ് സ്ഥലത്ത് 5 വീടുകൾ നിർധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകാനും 50 നിർധനരായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് വേണ്ടി വരുന്ന സാമ്പത്തിക സഹായം നൽകാനുംവേണ്ടിയുള്ള ലക്ഷ്യങ്ങളാണ് ടീം ഉദയക്കുള്ളത്,, സെവൻസ് ഫുട്ബാൾ അസോസിയേഷനിൽ ( SFA) രജിസ്ട്രർ ചെയ്ത മികച്ച കളിക്കാർ ഉൾക്കൊള്ളുന്ന 20 ടീമിനെയാണ് മത്സരവേദിയായ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ എത്തിക്കുന്നതു്, നിരവധി വിദേശ താരങ്ങളും കേരളത്തിനകത്തും പുറത്തും പ്രസിദ്ധിയാർജിച്ച മികച്ച താരങ്ങളെ ഉൾപ്പെടുത്തിയ ടീമുകളാണ് മാനന്തവാടിയിൽ മാറ്റുരക്കുന്നത്, 24 ന് വൈകിട്ട് 8 മണിക്ക് ടൂർണമെന്റ്മാനന്തവാടി എം എൽ എ ഒ ആർ കേളു ഉൽഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ എം എൽ എ, സി.കെ ശശീന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ,,മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു.വൈസ് പ്രസിഡന്റ് കെ ജെ പൈലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ കൗൺസിലർമാർ, തുടങ്ങിയവർ സംബന്ധിക്കും,, മാനന്തവാടിയിലെ കാൽപന്ത് കളിയുടെ പ്രചരണത്തിന്റെ ഭാഗമായി 23 ന് വിളംബര റാലി നടത്തും, എരുമത്തെരുവിൽ നിന്നും സാംസ്കാരിക നായകരും സ്പോർട്സ് പ്രേമികളും നാടിന്റെ വിവിധ തുറകളിലുള്ളവരും അണിനിരന്ന് വാദ്യഘോഷങ്ങളോടെ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ റാലി സമാപിക്കും
വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ്, ടീം ഉദയാ ചെയർമാൻ അറക്കൽ ജോണി, ജനറൽ കൺവീനർ ഡോ. ഗോകുൽ ദേവ്, ട്രഷറർ എസ് പി കെ കുഞ്ഞമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്, ഉദയ വായനശാല പ്രസിഡന്റ്കമ്മനമോഹനൻ ഷാജി കൊയിലേരി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ, എ എം നിഷാന്ത്, എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *