March 28, 2024

വെള്ളമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 60 ലക്ഷത്തിന്റെ അടിസ്ഥാനവികസന പ്രവൃത്തികള്‍ ഉദ്ഘാടനം ശനിയാഴ്ച

0
.
മാനന്തവാടി: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചനിര്‍മ്മിക്കുന്ന സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും കേന്ദ്ര ഗവണ്‍മെന്റ് നീതി ആയോഗ് മുഖേന വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അനുവദിച്ച 20 ലക്ഷം രൂപയുടെ അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനും ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചയ്ക്ക12 മണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുമെന്ന സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സേമ്മളനത്തില്‍ അറിയിച്ചു.1958ല്‍ സ്ഥാപിതമായ വിദ്യാലയത്തിന്റെ 62-ാം വാര്‍ഷികവും ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നവിരമിക്കുന്ന പ്രിന്‍സിപ്പല്‍ സി.കെ.നിര്‍മ്മലാദേവി ചിത്രകല അധ്യാപകന്‍ പി.വി.ഏലിയാസ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന കായിക മേളകളിലും പ്രതിഭകളായവരെയും സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ച എസ് സത്യവതി ടീച്ചറെയും ചടങ്ങില്‍ വെച്ചആദരിക്കും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി ടീമിന്റെ കലാവിരുന്നും അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തില്‍ എം.എല്‍.എ. ഒ.ആര്‍.കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.പരിപാടിയുടെ മുന്നോടിയായി ജനുവരി 31
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സ്‌കൂളില്‍ മഹാഗണി ചുവട്ടില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കും. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള സംഗമംഉദ്ഘാടനം ചെയ്യും. ഗോത്രസംസ്‌കാര ചിത്രപ്രദര്‍ശനവും പൂര്‍വ്വ പി.ടി.എ. പ്രസിഡന്റുമാരെ ആദരിക്കല്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ പി.ടി.എ.പ്രസിഡന്റ് ടി.കെ.മ്മുട്ടി, പ്രധാനാധ്യാപക പി.കെ.സുധ,രഞ്ജിത്ത്മാനിയില്‍, എം. മമ്മുമാസ്റ്റര്‍,
എല്‍ദോസ്. ടി.വി., സി.നാസര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *