August 13, 2026

മണ്ടക മൂല കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

0
mty-kuzhinilam-2.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ മണ്ടകമൂല കോളനി കുടിവെള്ള നവീകരണ പദ്ധതി കൗൺസിലർ ഹുസൈൻ
കുഴിനിലം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കിണറിന്റെ ആഴം കൂട്ടി
റിങ്ങ് ഇടുകയും പുതിയ ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. ഇതോടെ 25
കുടുംബങ്ങൾക്ക്കു ടിവെള്ള പ്രശ്നത്തിനുള്ള പരിഹാരമായി. കക്കോടി
കെഐഇസിടിയാണ് ആവശ്യമായ സഹായം നൽകിയത്.

കൗൺസിലർ പുഷ്പ രാജൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കക്കോടി, എ.വി.
മാത്യു, പി.കെ. കുട്ടപ്പൻ, സീന ജോളി എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ
മുഴുവൻ കുടുംബങ്ങൾക്കും അരിയും പായസവും വിതരണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *