വിദ്യാർത്ഥികൾക്ക് മാധ്യമ ബോധവൽക്കരണ സെമിനാർ നടത്തി
കമ്പളക്കാട്: കമ്പളക്കാട് ഗവൺമെൻറ് യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് മാധ്യമങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി.സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെമിനാർ നടത്തിയത്. വയനാട് പ്രസ് അക്കാദമി ചെയർമാൻ സി വി ഷിബു ക്ലാസെടുത്തു.സ്കൂൾ പ്രധാന അധ്യാപകൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിലെ നാല് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ നൂറോളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.





Leave a Reply