August 15, 2026

അക്ഷരപ്പുര :പുസ്തകം വിതരണം ചെയ്തു.

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന അക്ഷരപ്പുര പദ്ധതിയുടെ ഭാഗമായി  പുസ്തക വിതരണം നടത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബി നസീമ നിര്‍വ്വഹിച്ചു. തിരഞ്ഞെടുത്ത  28 ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണമാണ് നടത്തിയത്. അടിസ്ഥാന സൗകര്യം കുറവുള്ള ലൈബ്രറികളിലേക്ക് ഫര്‍ണ്ണിച്ചറുകളും വിതരണം ചെയ്തു.
കലക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ പ്രഭാകരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ ദേവകി, വിദ്യഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഹണി ജി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *