April 18, 2026

മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തും

0
By ന്യൂസ് വയനാട് ബ്യൂറോ


    ജില്ലയിലെ മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നതിന്  നടപടികള്‍ ഊര്‍ജിതപ്പെടുത്തും. ജില്ലയിലെ മാതൃശിശു മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഗോത്ര വിഭാഗത്തിലെ ചില സ്ത്രീകള്‍ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നത്. ഈ വിഭാഗക്കാര്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ഉറപ്പ് വരുത്തുവാനും ആശ പ്രവര്‍ത്തകരുടെ കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്രസവ ശേഷം അമ്മമാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുമായി കൗണ്‍സിലിംഗ് നല്‍കും. യോഗത്തില്‍ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ഡോ. ഓമന മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *