September 24, 2026

തിരുനെല്ലി പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


        തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക വികസന സെമിനാര്‍  ജില്ലാ പഞ്ചായത്ത്  മെമ്പര്‍ എ.എന്‍. പ്രഭാകരന്‍  ഉദ്ഘാടനം ചെയ്തു. പതിമൂന്ന് കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണം, പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍, സ്ത്രീകള്‍ക്ക് പോത്തുകുട്ടി ,കുടുംബിനികള്‍ക്ക് കറവപ്പശു, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ് എന്നിവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *