June 14, 2026

ബോധവല്‍ക്കരണ യജ്ഞത്തില്‍ സന്നദ്ധ സംഘടനകളും സര്‍ക്കാരിതര സംഘടനകളും രംഗത്തിറങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാതല ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് യോഗം ചേര്‍ന്നു
    കൊറോണ വൈറസ്, കുരങ്ങ്പനി, പക്ഷിപനി പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ യജ്ഞത്തില്‍ സന്നദ്ധ സംഘടനകളും സര്‍ക്കാരിതര സംഘടനകളും രംഗത്തിറങ്ങും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഇന്റര്‍ ഏജന്‍സി യോഗത്തിലാണ്  സന്നദ്ധ സംഘടനകള്‍ താല്‍പര്യം അറിയിച്ചത്. കളകട്രേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിന്റെ മേല്‍ നോട്ടത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ബോധവല്‍ക്കരണ ലഘു ലേഖകളും ചെറു വീഡിയോകളും തയ്യാറാക്കുന്നതിനുളള സഹായങ്ങളും സാനിറ്റൈസറുകള്‍ സപ്ലൈ ചെയ്യുന്നതിനുളള വാഗ്ദാനങ്ങളും യോഗത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കി. യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ് രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും പൊതു സംശയങ്ങള്‍ക്കും വിശദീകരണം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, സ്പീയര്‍ കോര്‍ഡിനേറ്റര്‍ അമിത് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *