April 29, 2024

വീട്ടിലേക്കുള്ള വഴി അയൽവാസിയും ബന്ധുവുമായ ആൾ അടച്ചു: ഓട്ടോ ഡ്രൈവർ ജീവനൊടുക്കി.

0
Img 20200313 Wa0073.jpg
മാനന്തവാടി: ബന്ധുവും അയൽ വാസിയുമായ ആൾ 
വീട്ടിലേക്കുള്ള വഴി അടച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവർ  ആത്മഹത്യ ചെയ്തു. കമ്മന പുലിക്കാട് കദളിക്കാട്ടില്‍ ഉലഹന്നാന്റെ മകൻ  ജോണി(51)ആണ് റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ചത്. 
 കഴിഞ്ഞ കുറച്ച് കാലമായി അയൽവാസിയുമായി വഴി തർക്കം ഉണ്ടായിരുന്നു. പലരും മധ്യസ്ഥത്തിന്  ശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല .ഇന്നലെ പോലീസും സ്ഥലത്തെത്തിയിരുന്നു.
 ജോണിയുടെ വീട്ടിലേക്ക് സ്വന്തം ചിലവിൽ അദ്ദേഹം നിർമ്മിച്ച 700 മീറ്റർ റോഡ് ആണ് അയൽവാസിയും ബന്ധുവുമായ ആൾ അടച്ചത്.ജോണിയുടെ മരണത്തിൽ 

പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവറാണ്  ജോണി.

 ഭാര്യ: 
സാലി . മക്കൾ:   ജോഷി , അൽന  . മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *