ബീവറേജസ് ഔട്ട്ലെറ്റിന് ഒരു മീറ്റർ ദൂരം മാർക്ക് ചെയ്ത് കോൺഗ്രസിന്റെ പ്രതിഷേധം.
കൊറോണ പശ്ചാതലത്തിൽ ബീവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർ ക്യൂവിൽ ഒരു മീറ്റർ ദൂരം പാലിക്കണമെന്ന സർക്കാർ നിർദേശത്തിൽ വ്യത്യസ്ത സമരമുറയുമായി മാനന്തവാടിയിലെ കോൺഗ്രസ്സ് നേതൃത്വം.ബീവറേജസ് ഔട്ട് ലെറ്റിലെത്തി ഒരു മീറ്റർ ദൂരം മാർക്ക് ചെയ്താണ് കോൺഗ്രസ് പ്രവർത്തകർ സമരത്തിന്റെ വേറിട്ട രീതി സ്വീകരിച്ചത്. കണ്ട് നിന്നവർക്ക് കൗതുക കാഴ്ചയുമായി ഈ വേറിട്ട സമര രീതി.
കൊറോണ പശ്ചാതലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ സ്കൂളുകൾ അടക്കുകയും ആഘോഷങ്ങളും വിവാഹങ്ങൾക്കുമൊക്കെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയപ്പോൾ ബാറുകൾക്കും ബീവറേജസ് മദ്യശാലകളും അടക്കണമെന്ന ആവശ്യമുയർന്നപ്പോൾ അടക്കേണ്ടതില്ലെന്നും പകരം കൗണ്ടറുകളുടെ എണ്ണം കൂട്ടിയും ക്യൂ നിൽകുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്നാമാണ് സർക്കാർ നിർദ്ദേശം വന്നത്.ഇതിൽ പ്രതിഷേധകമെന്നോണം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട സമര രീതിയാണ് നടത്തിയത്.പ്രവർത്തകർ ഔട്ട് ലെറ്റിലെത്തി ക്യൂ നിൽകുന്ന ഭാഗങ്ങൾ ഒരു മീറ്റർ കണക്കെ അടയാളപെടുത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ചത്.
സമരത്തിന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.ജി.ബിജു, നേതാക്കളായ എക്കണ്ടി മൊയ്തുട്ടി, എ.എം.നിഷാന്ത്,മുജീബ് കോടിയോടൻ, പി.എം.ബെന്നി, സി.എച്ച് സുഹൈൽ, വി.യു.ജോയി,മാർഗരറ്റ് തോമസ്, കുമാരി ബിജി.തുടങ്ങിയവർ നേതൃത്വം നൽകി.സമരം ഫലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന് അനുകൂലമാണെന്ന സൂചന നൽകുന്നതോടൊപ്പം കാഴ്ചകാർക്ക് വേറിട്ട സമരം കൗതുകവുമായി. .





Leave a Reply