April 19, 2026

പഞ്ചായത്ത് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു.

0
IMG-20200318-WA0247.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ  വൈത്തിരി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. വൈത്തിരി പഞ്ചായത്ത് 
 ഓഫീസിലെ ഓഫീസ് അറ്റന്റന്റും, മീനങ്ങാടി കുട്ടിരായന്‍ പാലം കോട്ടക്കുന്ന് പുതിയ വീട്ടില്‍ ഗോവിന്ദന്‍കുട്ടി നായരുടെ മകനുമായ മനോജ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച
 രാത്രി പതിനൊന്നരയോടെ ബത്തേരിക്കടുത്ത അത് കൊളഗപ്പാറ കവലയ്ക്ക് സമീപം വെച്ച് മനോജ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്.ഗുരുതരമായി  പരിക്കേറ്റ മനോജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.സ്ഥിരം അപകട മേഖലയാണ് കൊളഗപ്പാറ കവല.
ഭാര്യ സിന്ധു മീനങ്ങാടി പഞ്ചായത്ത് ജീവനക്കാരിയാണ്.മക്കള്‍:മേഘ (മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ),അനുരൂപ് (കാക്കവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *