May 19, 2024

കൊറോണ ബോധവൽക്കരണത്തിന് വകുപ്പുകൾക്കും സന്നദ്ധസംഘടനകൾക്കും ആവശ്യമുള്ള നോട്ടീസുകൾ കൈപ്പറ്റാം

0
വയനാടിനോട് ചേർന്നു കിടക്കുന്ന കുടക് ജില്ലയിലും കോവിഡ്-19 സ്ഥിരീകരിച്ചു കഴിഞ്ഞു. നമ്മുടെ ജില്ലയിലും ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള പോസിറ്റീവ് റെസ്പോൺസ് പലയിടത്തുനിന്നും വന്നുകൊണ്ടിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യകേരളം വയനാടിന്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണവും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കൂടുതലായി അച്ചടിച്ച കൊറോണ ബോധവൽക്കരണ നോട്ടീസ് നാളെ പുലർച്ചെ ആരോഗ്യകേരളം വയനാടിന്റെ കൈ നാട്ടിയിലുള്ള ഓഫീസിൽ എത്തും. ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ വകുപ്പുകൾക്കും സന്നദ്ധസംഘടനകൾക്കും ആവശ്യമുള്ള നോട്ടീസുകൾ കൈപ്പറ്റാം. കൂടുതൽ വിവരങ്ങൾക്ക് 9961603803 എന്ന നമ്പറിൽ ബന്ധപ്പെടാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *