August 17, 2026

നിരീക്ഷണത്തിന് വാര്‍ഡുതലത്തില്‍ ജാഗ്രത ശക്തമാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ 512 വാര്‍ഡുകളിലും കൊറോണ രോഗ പ്രതിരോധ ബോധവല്‍ക്കരണം ഊര്‍ജിതപ്പെടുത്തി. ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും,വാര്‍ഡു തലത്തിലും പ്രത്യേക സമിതിയെ രൂപപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വീടുകളില്‍ നിരീക്ഷത്തില്‍ കഴിയുന്ന വ്യക്തികളെ നിരീക്ഷിക്കുന്നതിനായി വാര്‍ഡു തലത്തില്‍ ഏഴ് അംഗ ജാഗ്രത സമിതി രൂപികരിച്ചു. മാസ്‌ക്കിന്റെയും സാനിറ്റൈസറിന്റെയും ലഭ്യത കുറവ് പരിഹരിക്കാന്‍ കുടുംബശ്രീ,സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ വഴി ലഭ്യമാക്കും.ജില്ലയില്‍ ഇരുപതോളം ശുചിത്വ ബൂത്തുകളും സജ്ജമാക്കി. ജില്ലയിലെ 10 ചെക്ക് പോസ്റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും 650 വാളണ്ടിയേഴ്‌സ് വിവിധ സ്ഥലങ്ങളിലായി  പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ കൂടി നില്‍ക്കുന്ന പൊതു ഇടങ്ങളില്‍ പോലീസിന്റെ സ്വകാഡും പ്രവര്‍ത്തിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *