April 23, 2024

വയനാട് ജില്ലയിൽ 144 പ്രഖ്യാപിച്ചു : അഞ്ച് പേരിൽ കൂടി നിൽക്കാൻ പാടില്ല.

0

കൽപ്പറ്റ:കോവിഡ്' 19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടർ   വയനാട് ജില്ലയിൽ 144 പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു കൂടാൻ പാടില്ല. മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആരാധനയ്ക്കായി ഒത്തുചേരൽ, ടൂർണ്ണമെൻ്റുകൾ, കായിക മത്സരങ്ങൾ, ഘോഷയാത്രകൾ, പട്ടികവർഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലയ്ക്ക് അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ നിരോധിച്ചു. അവശ്യ വസ്തുക്കളായ വിവിധ തരം ഭക്ഷ്യപദാർത്ഥങ്ങൾ, പാൽ, വെള്ളം മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാം.   ഇന്ധന വിതരണ സ്ഥാപനങ്ങൾ, ടെലികോം, പോസ്റ്റ് ഓഫിസ്, എ.ടി.എം, ബാങ്ക് എന്നിവക്കും  തുറന്ന് പ്രവർത്തിക്കാവുന്നതാണ്. . ഇവിടങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി പൊലീസിൻ്റെ സഹായം തേടാം. ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *