April 18, 2026

വയനാടിനായി വീണ്ടും രാഹുൽ ഗാന്ധിയുടെ കരുതല്‍: ജില്ലക്ക് ആവശ്യമായ മാസ്‌ക്കുകളും സാനിറ്റൈസറുകളും കൈമാറി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാടിനായി വീണ്ടും രാഹുല്‍ഗാന്ധി എം പിയുടെ കരുതല്‍. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി 8000 മാസ്‌ക്കുകളും 420 ലിറ്റര്‍ സാനിറ്ററെസറുകളുമാണ് ജില്ലാകലക്ടര്‍ അദീല അബ്ദുള്ളക്ക് എം പിയുടെ ഓഫീസ് മുഖേന കൈമാറിയത്. കൊറോണ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധനങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 20,000 മാസ്‌ക്കുകള്‍, 1000 ലിറ്റര്‍ സാനിറ്ററെസര്‍ എന്നിവയാണ് എത്തിച്ച് നല്‍കിയത്. നേരത്തെ വയനാട് ജില്ലയിലടക്കം 50 തെര്‍മല്‍ സ്‌കാനറുകള്‍  ജില്ലാ കലക്ടര്‍മാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്നു. കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി എം പി വയനാട് കോഴിക്കോട്, മലപ്പുറം കലക്ടമാരെ ടെലിഫോണില്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ക്കും ആവശ്യമായ കോറോണ പ്രതിരോധസാമഗ്രികള്‍ കൈമാറിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *