October 22, 2026

പച്ചക്കറി കൃഷി നടത്താന്‍ രംഗത്തിറങ്ങണം

0
By ന്യൂസ് വയനാട് ബ്യൂറോ

   ലോക്ക് ഡൗണ്‍ കാലയളവില്‍ വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി തുടങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഗതാഗത  മന്ത്രി  എ.കെ. ശശീന്ദ്രൻ അഭ്യര്‍ത്ഥിച്ചു. ഇതിന് ആവശ്യമായ വിത്തുകളും വളങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഹ്രസ്വ വിളകള്‍ക്ക് ഊന്നല്‍ നല്‍കണം. നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുളള പച്ചക്കറികള്‍ ഉറപ്പാക്കാന്‍ സാധിക്കണം. വീടുകളില്‍ സുരക്ഷിതമായി കഴിയുന്നതോടൊപ്പം  ക്രിയാത്മകമായ കാര്യങ്ങള്‍ക്കായി സമയം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. സ്വകാര്യ കൃഷിയിടങ്ങളില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷിയിറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *