August 16, 2026

കൊവിഡ് 19 ചികിത്സക്കായി വിംസ് മെഡിക്കൽ കോളേജിനെ സർക്കാർ ഏറ്റെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കൊവിഡ് 19    രോഗ ചികിത്സക്കായി വിംസ് മെഡിക്കൽ കോളേജിനെ ഏറ്റെടുത്തു കൊണ്ട് വയനാട് ജില്ലാ കലക്ടർ ഉത്തരവായി. നിലവിൽ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ്  കൊവിഡ് 19

   രോഗ ചികിത്സക്കായി ഉപയോഗപ്പെടുത്തുന്നത്. ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങൾക്ക് ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് വിംസ് മെഡിക്കൽ കോളേജിനെ ഏറ്റെടുത്തത്. ഉന്നത നിലവാരത്തിലുളള ചികിത്സക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനെയാണ് ജില്ലയിലുള്ളവർ നിലവിൽ ആശ്രയിച്ചു പോരുന്നത്. കൊറോണ രോഗികളെ അടിയന്തര ഘട്ടത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത് അസാധ്യമാണ്.  രോഗികൾക്ക് ഫലപ്രദമായ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *