March 29, 2024

ജനകീയ ബാങ്കിങ്ങിൻ്റെ ദീപ്ത മുഖം കെ.കെ.മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിക്കുന്നു

0
Img 20200330 084120.jpg
മാനന്തവാടി: 
കെ.കെ.മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിക്കുന്നു. വയനാട് ജില്ലയിലെ ജനകീയ ബാങ്കിങ്ങിൻ്റെ സൌമ്യവും ദീപ്തവുമായ മുഖo  കെ കെ മോഹൻദാസ്' ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു. കേരളാ ഗ്രാമീൺ ബാങ്കിൻ്റെ വിവിധ ശാഖകളിൽ ഫീൽഡ് ഓഫീസർ മാനേജർ തസ്തികകളിലും കല്പറ്റ മെയിൻ ബ്രാഞ്ചിൽ സീനിയർ മാനേജർ തസ്തികയിലുമായി 38 വർഷം സേവനം നടത്തി.1982ൽ അന്നത്തെ സൌത്ത് മലബാർ ഗ്രാമീൺ ബാങ്കിലും 1985 മുതൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലുo 2013 മുതൽ കേരളാ ഗ്രാമീൺ ബാങ്കിലുമായി 13 ശാഖകളിലും ഇപ്പോൾബാങ്കിൻ്റെ ഹെഡ് ഓഫീസിൽ ഇൻസ്പെക്ഷൻ വിഭാഗത്തിലും ജോലി ചെയ്തുവരുന്നു. മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി സോളിഡാരിറ്റി ലൈബ്രറി ലളിതകലാ ആർട്ട് ഗാലറി ജില്ലയിലെ വിവിധ സിനിമാ സംഗീത സാംസ്ക്കാരിക കൂട്ടായ്മകൾ ബാങ്ക് ജീവനക്കാരുടെയും ഓഫീസർ മാരുടെയും വിവധ സംഘടനകൾ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ്റെ സ്ഥാപക പ്രസിഡണ്ട്, സാംസ്ക്കാരിക ഒരു മയായ കരുണയുടെ പ്രസിഡണ്ട് , പുൽത്താര റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിലുo പ്രവർത്തിക്കുന്നു മികച്ച വായനക്കാരനും വാഗ്മിയുമായ അദ്ദേഹം ബാങ്കിൻ്റെ നിരവധി ബ്രാഞ്ചുകളിൽ ജനകീയ ബാങ്കിംഗിൻ്റെ വക്താവായിരുന്നു.സാധാരണക്കാർക്ക് മുതൽ സമൂഹത്തിൻ്റെ ഉന്നതശ്രേണിയിലുള്ളവർക്ക് വരെ ബാങ്കിംഗ് സേവനങ്ങൾ സൌഹൃദത്തോടെയും ആത്മാർത്ഥതയോടെയുനല്കിയ വൃക്തിയാണ് ശ്രീ മോഹൻദാസ്. ഏച്ചോം സ്വദേശിയായ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിഎഡും നേടിയ ശേഷമാണ് ബാങ്കിൽ ജോയിൻ ചെയ്തത്.ജില്ലയിലെ പുസ്തക ചർച്ചകളിലും സിനിമാ സംഗീത നിരൂപണ സദസ്സുകളിലും സജീവ സാന്നിദ്ധ്യമാണ്.എം വി ശ്യാമളാദേവി ഭാര്യയും മേജർ വൈശാഖ് ദാസ് ,നിവേദ് ദാസ് എന്നിവർ മക്കളുമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *