കോവിഡ് 19:സേവനങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഇരുപത്തിനാലു മണിക്കൂറും പരിശോധന നടത്തി വരുന്നു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകുടവും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചിട്ടുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലയില്‍ നിന്നും അതിര്‍ത്തി കടന്നു പോകുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണു അതിര്‍ത്തി കടത്തിവിടുന്നത്. ഡ്രൈവര്‍മാരെ രാത്രിയില്‍ കര്‍ണാടകയില്‍ തങ്ങാന്‍ അനുവദിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ കാട്ടിക്കുളം വഴിയും ചരക്ക് വാഹനങ്ങള്‍ക്ക് പോകാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണെന്ന് ആര്‍.ടി.ഒ ജെയിംസ് മാത്യു അറിയിച്ചു. ജില്ലയില്‍ നിന്നും മറ്റു ജില്ലയിലേക്ക് മരുന്ന് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെയും ആര്‍.ടി.ഒ യുടെയും അനുമതി ഉണ്ടായിരിക്കണം





Leave a Reply