November 6, 2026

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 259 പേര്‍ക്കെതിരെ കൂടി നടപടി

0
n288740558a81a22056bab8062980f40538cf3d1ca7ed4f0a93e3c2a49aa0f4fb243a61229.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 259 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 251 പേരെ പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്തതിന് ആറുപേര്‍ പിടിയിലായി.

മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്ബര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *